ലൂസിഫറിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ലൂസിഫറിന്റെ മുന്നേറ്റം. ആദ്യ ദിനം 13.92 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം 6.88 കോടി നേടി.

Read more: ലൂസിഫര്‍ കാണാന്‍ കുടുംബ സമേതം മോഹന്‍ലാലും പൃഥ്വിരാജും കൂടെ ടൊവിനോയും

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 33 ലക്ഷം രൂപയാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. യുഎഇ ജിസിസിയില്‍ 6.3 കോടി രൂപയും അമേരിക്കയില്‍ 41 ലക്ഷവും ലൂസിഫര്‍ നേടി. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. രണ്ടാം ദിവസമായ ഇന്ന് കേരളത്തില്‍ നിന്നും 5.26 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കി. കേരള പ്രൊഡ്യൂസേഴ്‌സിന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.


മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. വിവേക് ഒബ്‌റോയ് അടക്കം ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top