മൊറട്ടോറിയം; സംസ്ഥാന സർക്കാരിന്റെ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും

teekaram meena tikaram meena

കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടാൻ അനുമതി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കും. സംസ്ഥാന സർക്കാർ നൽകിയ വിശദീകരണമടക്കമുള്ള ഫയൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് തീരുമാനമെടുത്തത്. വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാനാണ് നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്.

Read Also; കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടിയ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല : ചീഫ് സെക്രട്ടറിയെ വിമർശിച്ച് മുഖ്യമന്ത്രി

വേണ്ടത്ര വിവരങ്ങളില്ലാതെ സമർപ്പിച്ച ഫയൽ ടിക്കാറാം മീണ തിരിച്ചയച്ചതിനെ തുടർന്ന് വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് സർക്കാർ അപേക്ഷ നൽകിയത്. മൊറട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം മറികടന്ന് മൊറട്ടോറിയം നീട്ടാനുള്ള ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യമെന്താണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഉത്തരവ് ഇറക്കാതിരുന്നത് എന്താണെന്നും ടിക്കാറാം മീണ നേരത്തെ സംസ്ഥാന സർക്കാരിനോട് ചോദിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top