വയനാട് യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കണം : കടകംപള്ളി സുരേന്ദ്രൻ

kadakampally surendran against rahul gandhi

വയനാട് യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേശീയ നേതാവായ രാഹുൽ ഗാന്ധി എ.ഐ.സി.സിയുടെ നിലപാട് പറയാൻ ബാധ്യസ്ഥനാണ്. അല്ലെങ്കിൽ സിദ്ദിഖിനു സമാനനായ സ്ഥാനാർഥിയായി പരിഗണിക്കേണ്ടി വരും. അടുത്ത ദിവസങ്ങളിൽ തന്നെ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി കെട്ടിവെച്ച പണം നഷ്ടമാകുന്ന മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്ന് കാനം പറയുന്നു. വയനാട്ടിൽ സുനീർ നടത്തിയിരുന്നത് ഏകപക്ഷീയമായ പ്രചാരണം ആയിരുന്നുവെന്നും എതിരിടാൻ ഒരു സ്ഥാനാർത്ഥി ആയതിൽ സന്തോഷമുണ്ടെന്നും കാനം പറഞ്ഞു.

Read Also : ബിജെപി കെട്ടിവെച്ച പണം നഷ്ടമാകുന്ന മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല : കാനം രാജേന്ദ്രൻ

ബിജെപി കെട്ടിവെച്ച പണം നഷ്ടമാകുന്ന മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. സ്മൃതി ഇറാനിയും സുനീറും ഒരുപോലെയാണോ രാഹുലിന്? രാഹുലിനെ ശക്തമായി നേരിടും. ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലൂടെ രാഹുൽ നൽകുന്ന സന്ദേശം എന്താണ് ? രാഹുൽ ആരെയാണ് എതിരിക്കുന്നത് എന്ന് വ്യകതമാക്കണമെന്നും കാനം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top