ബിജെപി കെട്ടിവെച്ച പണം നഷ്ടമാകുന്ന മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല : കാനം രാജേന്ദ്രൻ

kanam on rahul gandhi being candidate at wayanad

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഐ സംസ്ഥാനം സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപി കെട്ടിവെച്ച പണം നഷ്ടമാകുന്ന മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്ന് കാനം പറയുന്നു. വയനാട്ടിൽ സുനീർ നടത്തിയിരുന്നത് ഏകപക്ഷീയമായ പ്രചാരണം ആയിരുന്നുവെന്നും എതിരിടാൻ ഒരു സ്ഥാനാർത്ഥി ആയതിൽ സന്തോഷമുണ്ടെന്നും കാനം പറഞ്ഞു.

ബിജെപി കെട്ടിവെച്ച പണം നഷ്ടമാകുന്ന മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. സ്മൃതി ഇറാനിയും സുനീറും ഒരുപോലെയാണോ രാഹുലിന്? രാഹുലിനെ ശക്തമായി നേരിടും. ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലൂടെ രാഹുൽ നൽകുന്ന സന്ദേശം എന്താണ് ? രാഹുൽ ആരെയാണ് എതിരിക്കുന്നത് എന്ന് വ്യകതമാക്കണമെന്നും കാനം കൂട്ടിച്ചേർത്തു. മുഖ്യശത്രു ആരാണ് എന്ന് രാഹുൽ പറയണം. കേരളത്തിലെ കോണ്ഗ്രസിന്റെ ഗ്രൂപ്പ് തർക്കത്തിൽ കോൺഗ്രസ് നേതൃത്വം വീണുപോയി. രാഹുൽ ജയിച്ചാലും ഉപതെരഞ്ഞെടുപ്പ് വരും രാഹുലിനെതിരെ ഇടതുപക്ഷ ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്തും.

Read Also : രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാഹുൽ മത്സരിക്കാതിരിക്കാൻ ആരും സമ്മർദ്ദം ചൊലുത്തിയിട്ടില്ല. കെപിസിസി പ്രസിഡന്റ് ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കേണ്ട. ഇടതുപക്ഷത്തിന്റെ മുഖ്യശത്രു ഇപ്പോഴും ബിജെപിയും മോദിയും ആണ്. കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. രാഹുൽ പ്രധാന മന്ത്രി സ്ഥാനാർത്ഥിയല്ല. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയും പ്രധാനമന്ത്രി സ്ഥാനാർഥി അല്ല.അമേഠിയെ കർമ്മഭൂമിയാക്കിയ രാഹുലിന് വോട്ട് ചെയ്യണമോ എന്ന് വയനാട്ടിലെ വോട്ടർമാർ തീരുമാനിക്കും. ഇടതുപക്ഷം പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്ന് കാനം കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിയും തുഷാറും രണ്ട് രാഷ്ട്രീയ നിലപാടുകാരാണെന്നും അച്ഛനും മകനും രണ്ട് നിലപാട് ആകുന്നത് ആദ്യ സംഭവമല്ലെന്നും കാനം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top