ജേക്കബ് തോമസ് ചാലക്കുടിയിൽ മത്സരിക്കില്ല

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ് പിന്മാറി. സ്വയം വിരമിക്കാന്‍ അനുമതി കിട്ടാത്തതിനാലാണ് പിന്മാറ്റം.  കിഴക്കമ്പലം ട്വന്റി ട്വന്റി മുന്നണിയും മത്സരരംഗത്തുണ്ടാവില്ല.

കിഴക്കമ്പലം ട്വന്റി ട്വന്റി മുന്നണിയുടെ സ്ഥാനാര്‍ഥിയായി ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു ജേക്കബ് തോമസിന്റെ നീക്കം. ഇതിനായി സ്വയം  വിരമിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ വൈകുമെന്നുറപ്പായതോടെയാണ് പിന്മാറാന്‍ തീരുമാനിച്ചത്.

Read Also : ഉള്ളി വിൽപ്പന, കരിക്ക് വെട്ടൽ; മൻസൂർ അലി ഖാന്റെ വോട്ട് ‘ചോദിക്കൽ’ വീഡിയോ വൈറൽ

അതേസമയം മറ്റാരെയും മത്സര രംഗത്തിറക്കേണ്ടതില്ലെന്നാണ് ട്വന്റി ട്വന്റി മുന്നണിയുടെ തീരുമാനം. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാനോടുള്ള എതിര്‍പ്പ്   ട്വന്റി ട്വന്റി മുന്നണിയുടെ പ്രസിഡന്റും വ്യവസായിയുമായ സാബു എം ജേക്കബ്  പരസ്യമാക്കുകയും ചെയ്തു.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അഴിമതിയ്ക്ക് എതിരെ പോരാടുന്നതിനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നാണ് ജേക്കബ് തോമസ് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top