ഉള്ളി വിൽപ്പന, കരിക്ക് വെട്ടൽ; മൻസൂർ അലി ഖാന്റെ വോട്ട് ‘ചോദിക്കൽ’ വീഡിയോ വൈറൽ

തെരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ സ്ഥാനാർത്ഥികളെല്ലാം കൊണ്ടുപിടിച്ച പ്രചരണത്തിലാണ്. വോട്ടർമാരെ കൈയ്യിലെടുക്കാൻ പല ഐഡിയകളാണ് ഓരോ സ്ഥാനാർത്ഥിയും പരീക്ഷിക്കുന്നത്. എന്നാൽ ഏവരെയും കവച്ചുവെക്കുന്നതാണ് ദിണ്ടിഗൽ സ്ഥാനാർത്ഥിയും, നാം തമിഴ് കക്ഷി നേതാവും നടനുമായ മൻസൂർ അലി ഖാന്റെ പ്രകടനം !

വഴിയോര കച്ചവടക്കാരെ ഉള്ളി വിറ്റും, കരിക്ക് വെട്ടിയും സഹായിച്ചാണ് മൻസൂറിന്റെ വോട്ട് ചോദ്യം.

മുഷിഞ്ഞ വേഷവുമായി വ്യത്യസ്ത രീതിയിൽ വോട്ടുചോദിക്കുന്ന നടന്റെ വീഡിയോ ഇപ്പോൾ വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പച്ചക്കറിയും പഴങ്ങളും വിറ്റും കരിക്ക് വെട്ടിക്കൊടുത്തും റോഡരികിലെ മാലിന്യം നീക്കം ചെയ്തും തുടങ്ങി വീട്ടിൽ കയറി തേങ്ങ അരച്ചുകൊടുക്കുക വരെ ചെയ്യുന്നുണ്ട് ഈ സ്ഥാനാർത്ഥി.

Read Also : തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ- ബിജെപി സീറ്റ് ധാരണയായി

അഭിനയത്തിൽ പ്രാവീണ്യം ഉണ്ടെന്നറിയാമെങ്കിലും ഇത്രയും ജനങ്ങൾ പ്രതീക്ഷിച്ചുകാണില്ല. വോട്ടർമാരോട് രാഷ്ട്രീയം ചർച്ചചെയ്തും, മോദിയെ പരിഹസിച്ചും, തമാശകൾ പറഞ്ഞും, നോട്ടീസ് വിതരണം ചെയ്യ്തും മണ്ഡലത്തിൽ പ്രകമ്പനം സൃഷ്ടിക്കുന്ന പ്രചാരണത്തിനാണ് നേതാവും നടനുമായ മൻസൂർ അലിഖാന്റെ പുറപ്പാട്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top