രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നത് അഭയാർത്ഥിയെ പോലെയാണെന്ന് ശ്രീധരൻ പിള്ള

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാനായി വരുന്നത് അഭയാർത്ഥിയെപ്പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. രാഹുലിനെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി ബിജെപി രംഗത്തുണ്ടാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞ കേസിൽ എ എൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്.

Read Also; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് കുമ്മനം; കോണ്‍ഗ്രസിന്റെ അപചയമെന്ന് ശ്രീധരന്‍പിള്ള

അടിയന്തരാവസ്ഥയെ അതിജീവിച്ച പ്രസ്ഥാനമായ സംഘപരിവാർ ഇതിനെ ശക്തമായി നേരിടുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിൽ തൃശ്ശൂരിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്നും തൃശ്ശൂരിൽ എൻഡിഎ രംഗത്തിറക്കുക ശക്തനായ സ്ഥാനാർത്ഥിയെയായിരിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top