ലോക്സഭാ തെരഞ്ഞെടുപ്പ്: ഇന്ന് 30 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് 30 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണം ആരംഭിച്ച മാർച്ച് 28 മുതൽ ഇതുവരെ ആകെ ലഭിച്ചത് 114 പത്രികകളാണ്. വടകരയിൽ അഞ്ചും കണ്ണൂർ, പൊന്നാനി, തൃശൂർ മണ്ഡലങ്ങളിൽ മൂന്ന് വീതവും വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം മണ്ഡലങ്ങളിൽ രണ്ടും കോഴിക്കോട്, ചാലക്കുടി, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോ പത്രികകളുമാണ് ഇന്ന് സമർപ്പിച്ചത്.
പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം. ബി. രാജേഷ്, കണ്ണൂരിൽ എൻഡിഎ സ്ഥാനാർത്ഥി സി. കെ. പദ്മനാഭൻ, പൊന്നാനിയിൽ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥി പി.വി അൻവർ, തൃശ്ശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്, ചാലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ, ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ, ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ എന്നിവരുൾപ്പെടെയാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here