ദേശവിരുദ്ധരെയും മാവോവാദികളെയും സംരക്ഷിക്കുന്ന കോൺഗ്രസ് പ്രകടന പത്രിക അപകടകരം; ജെയ്റ്റ്‌ലി

രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കോൺഗ്രസ്സിന്റെ പ്രകടന പത്രിക ദേശവിരുദ്ധരെയും മാവോവാദികളെയും സംരക്ഷിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. ഇന്ത്യയെ  ശിഥിലമാക്കാനുള്ള അജൻഡയാണ് കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ കാണാനാകുന്നതെന്നും ഇത് വളരെ അപകടകരമാണെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

അധികാരത്തിൽ വന്നാൽ ഐപിസി 124 എ എടുത്തുകളയുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം വ്യക്തമാക്കുന്നത് രാജ്യദ്രോഹം കുറ്റകരമല്ലാതാക്കുമെന്നതാണ്.ഇന്ദിരാ ഗാന്ധി മുതൽ മൻമോഹൻ സിങ് വരെയുള്ളവർ ആരും ഇത്തരം സമീപനം സ്വീകരിച്ചിട്ടില്ലെന്നും രാജ്യവിരുദ്ധമായ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്ന കോൺഗ്രസ്  ഒരു വോട്ട് പോലും അർഹിക്കുന്നില്ലെന്നും അരുൺ ജെയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

Read Also; സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികൾക്കും ഉന്നൽ; കോൺഗ്രസ് പ്രകടന പത്രിക പുറത്ത്

കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലെ പല ആശയങ്ങളും രാജ്യത്തിന് തന്നെ അപകടകരമാണ്. തീർത്തും അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം വാഗ്ദാനങ്ങൾ കോൺഗ്രസ് ഉയർത്തുന്നത്. ന്യായ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാൻ കഴിയാത്തതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ന്യായ് പദ്ധതിക്ക് എവിടെ നിന്നാണ് പണം കണ്ടെത്തുകയെന്നു കൂടി രാഹുൽ വ്യക്തമാക്കണം. ഭരണകാര്യങ്ങളിലുള്ള രാഹുലിന്റെ അജ്ഞതയാണ് ഇതെല്ലാം തെളിയിക്കുന്നതെന്നും അരുൺ ജെയ്റ്റ്‌ലി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top