Advertisement

സീറോ മലബാര്‍ സഭ ഭൂമിയിടപാട്; മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്

April 2, 2019
Google News 0 minutes Read

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി നടപടി.

ഫാദര്‍ ജോഷി പൊതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ ഇടനിലക്കാരന്‍ സാജുവര്‍ഗീസ് എന്നിവരെ കൂട്ടുപ്രതികളായും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.

ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് ഏക്കറോളം ഭൂമി വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വിശ്വാസ വഞ്ചന, സാമ്പത്തിക നഷ്ടമുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയത്. നേരത്തെ പരാതിയുമായി ഷൈന്‍ വര്‍ഗീസ് പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here