Advertisement

കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലർ സുപ്രീം കോടതി റദ്ദാക്കി

April 2, 2019
Google News 1 minute Read

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതനായി റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലർ സുപ്രീം കോടതി റദ്ദാക്കി . വായ്പാ കുടിശിക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ നിഷ്‌ക്രിയാസ്തികൾ പിടിച്ചെടുക്കുന്നതിന് ഇറക്കിയ സർക്കുലർ ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് ആർ . എഫ് . നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Read Also; കിട്ടാക്കടം തിരിച്ചുപിടിക്കൽ; ആദ്യനടപടി ഊർജ, റോഡ് നിർമാണരംഗത്ത് പ്രവർത്തിക്കുന്ന ലാൻകോയ്‌ക്കെതിരെ

വായ്പയെടുത്തവരുടെ രണ്ടായിരം കോടി രൂപയ്ക്ക് മുകളിലുള്ള നിഷ്‌ക്രിയ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി 180 ദിവസത്തിനകം നടപടി തുടങ്ങണം . വായ്പാ തിരിച്ചടവ് സാധ്യമായില്ലെങ്കിൽ പാപ്പർ നിയമപ്രകാരം നടപടിയെടുക്കണം തുടങ്ങിയ നിർദേശങ്ങളായിരുന്നു ഫെബ്രുവരിയിൽ പുറത്തിറക്കിയ റിസർവ് ബാങ്ക് സർക്കുലറിൽ ഉണ്ടായിരുന്നത് . ഇതിനെതിരെ വ്യാപാര സ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here