തുഷാർ വെളളാപ്പളളി ഇന്ന് നാമനിർധേശപത്രിക സമർപ്പിക്കും

വയനാട് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെളളാപ്പളളി ഇന്ന് നാമനിർധേശപത്രിക സമർപ്പിക്കും.രാവിലെ ജില്ലയിലെത്തുന്ന തുഷാർ 9.30ഓടെ കരിന്തണ്ടന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പര്യടനം ആരംഭിക്കും.11 മണിയോടെ പ്രവർത്തതകരുടെ സാന്നിധ്യത്തിൽ കളക്ടറേറ്റിലെത്തി ജില്ല വരണാധകാരിക്ക് മുന്നിൽ പത്രിക സമർപ്പിക്കും.

ഇന്നലെയാണ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന കാര്യം അമിത് ഷാ പ്രഖ്യാപിക്കുന്നത്. തുഷാർ ലോകസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് ബിജെപി സംസ്ഥാന ദേശീയ നേതൃതങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

‘ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു. ഊർജസ്വലനായ യുവ നേതാവായ അദ്ദേഹം സാമൂഹ്യ നീതിയും പുരോഗതിയും നടപ്പാക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു. ‘ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വ്യാഴാഴ്ച്ച പത്രിക സമർപ്പിക്കും. ബുധനാഴ്ച്ച അദ്ദേഹം കേരളത്തിൽ എത്തും. സഹോദരി പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം കേരളത്തിൽ എത്തുമെന്നാണ് സൂചനകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top