മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് 171 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്‌ 171 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. 59 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറർ.ക്രുനാൽ പാണ്ഡ്യ 32 പന്തിൽ നിന്നും 42 റൺസ് നേടി.

പൊള്ളാർഡ് 17 റൺസും ഹർദ്ദിക് പാണ്ഡ്യ 25 റൺസുമായി പുറത്താകാതെ നിന്നു.സ്‌കോർബോർഡിൽ 8 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ക്വിന്റൺ ഡികോക്കിനെ(4) നഷ്ടമായ മുംബൈയ്ക്ക് ഏഴാം ഓവറിൽ രോഹിത് ശർമ്മയെയും (13) നഷ്ടമായി.തുടർന്ന് മന്ദഗതിയിലായ മുംബൈയുടെ സ്‌കോറിങിന് സൂര്യകുമാർ യാദവും പാണ്ഡ്യയും ചേർന്നാണ് വേഗത കൂട്ടിയത്.ഈ സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ചെന്നൈ സൂപ്പർ കിങ്‌സ് ആറ് പോയിന്റുമായി ഒന്നാമതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top