ഹോം, എവേ മത്സരങ്ങളുമായി വിമൻ ഐപിഎൽ; ടീം എണ്ണത്തിലും വർദ്ധന

വിമൻ ടി-20 ചലഞ്ച് വിപുലീകരിക്കുന്നു. ഐപിഎൽ പോലെ തന്നെ ഹോം, എവേ മത്സരങ്ങൾ അടുത്ത വർഷം മുതൽ ഉണ്ടാകും. ഒപ്പം അടുത്ത വർഷം മൂന്ന് ടീമുകൾ എന്നത് ഉയർത്തി നാല് ടീമുകൾ ആക്കുമെന്നും ബിസിസിഐ പറയുന്നു. വരും വർഷങ്ങളിൽ ഈ ടീമുകളുടെ എണ്ണവും അധികരിപ്പിക്കാനാണ് ബിസിസിഐയുടെ ലക്ഷ്യം.

പുതിയ പരിഷ്കാരമനുസരിച്ച് ഒരു ടീമിന് ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം 6 മത്സരങ്ങൾ ഉണ്ടാവും. ഇതോടെ ടൂർണമെൻ്റിൻ്റെ ദൈർഘ്യം അധികരിക്കുകയും ടീമുകളുടെ എണ്ണം അധികരിക്കുന്നതു വഴി കൂടുതൽ ആഭ്യന്തര താരങ്ങൾക്ക് അവസരം ലഭിക്കുകയും ചെയ്യും. ഇതിനോടൊപ്പം, കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങൾ സംഘടിപ്പിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

ഇക്കൊല്ലത്തെ ഐപിഎൽ ടി-20 ചലഞ്ചിൽ മൂന്ന് ടീമുകളാണ് ഏറ്റുമുട്ടിയത്. മിതാലി രാജിൻ്റെ വെലോസിറ്റിയും ഹർമൻപ്രീതിൻ്റെ സൂപ്പർ നോവാസും ഏറ്റുമുട്ടിയ കലാശപ്പോരിൽ സൂപ്പർ നോവാസാണ് ജേതാക്കളായത്. കഴിഞ്ഞ വർഷവും സൂപ്പർ നോവാസായിരുന്നു ചാപ്യൻ പട്ടം ചൂടിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top