ഐപിഎൽ: കോടികൾ മറിയുന്ന താരലേലം ഇന്ന്

2019-2020 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊൽക്കത്തയിൽ ഉച്ചക്ക് ശേഷം 3. 30ന് നടക്കും. 338 പേരാണ് ലേലത്തിനുള്ളത്. 332 താരങ്ങളാണ് നേരത്തെ ലേലപ്പട്ടികയിലുണ്ടായിരുന്നത്. ആറ് പേരെ കൂടി രാത്രി വൈകി ഉൾപ്പെടുത്തി. 12 കളിക്കാരെ ബാംഗഌരിനും 11 വീതം കളിക്കാരെ കൊൽക്കത്ത, ഡൽഹി, രാജസ്ഥാൻ ടീമുകൾക്കും ലേലത്തിൽ സ്വന്തമാക്കാം.

Read Also: ഐപിഎൽ ലേലം; ഞെട്ടിക്കാൻ അഫ്ഗാനിൽ നിന്നുള്ള 15 വയസ്സുകാരൻ

പരമാവധി 73 താരങ്ങൾക്കായി എട്ട് ടീമുകളുടെയും കൈയിലുള്ളത് 207.65 കോടി രൂപ. ബാറ്റ്‌സ്മാൻ, ഓൾ റൗണ്ടർ, വിക്കറ്റ് കീപ്പർ, സ്പിന്നർ എന്നീ ക്രമത്തിലായിരിക്കും ലേലം. 42.7 കോടി രൂപ കൈയിലുള്ള കിംഗ്‌സ് ഇലവൻ പഞ്ചാബിനാണ് ഏറ്റവും കൂടുതൽ പണമുള്ളത്. 13.05 കോടി രൂപ മാത്രം കൈയിലുള്ള മുംബൈ ഇന്ത്യൻസിനാണ് ഏറ്റവും കുറവ് ബഡ്ജറ്റുള്ളത്.

രണ്ട് കോടി അടിസ്ഥാന വിലയുള്ള ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ക്രിസ് ലിൻ, ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ, പേസ് ബൗളർ പാറ്റ് കമ്മിൻസ് എന്നിവരാണ് ലേലത്തിൽ പങ്കെടുക്കുന്ന പ്രമുഖ വിദേശികൾ. എട്ട് പേർക്ക് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ട്. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള ജേസൺ റോയ്, ഓയിൻ മോർഗൻ എന്നിവരും ലേലത്തിനുണ്ട്.

ലേലപ്പട്ടികയിൽ റോബിൻ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിൻ ബേബി, വിഷ്ണു വിനോദ്, മിഥുൻ എസ് എന്നീ കേരള താരങ്ങളും ഉണ്ട്.

 

 

 

ipl auction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top