കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമാകാന്‍ നരേന്ദ്രമോദി എത്തുന്നു

narendra modi african tour begins today

ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോടുമാണ് തെരഞ്ഞെടുപ്പ് റാലികള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി തുടങ്ങിയവരും ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 12നാണ് കേരളത്തിലെത്തുക. തിരുവനന്തപുരത്തും കോഴിക്കോടും തെരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം പങ്കെടുക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഇതിനിടെ പ്രധാനമന്ത്രിക്കൊപ്പം ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ആര്‍ കെ സിങ് എന്നിവര്‍ ഒന്‍പതിനും സുഷമാ സ്വരാജ് രാജ്‌നാഥ് സിങ് എന്നിവര്‍ 11, 13 തീയതികളിലും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ 19, 20 ദിവസങ്ങളിലും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ബിജെപി മുഖ്യമന്ത്രിമാരില്‍ സ്റ്റാര്‍ ക്യാംപയിനറായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രില്‍ 21നാണ് പ്രചാരണത്തിനെത്തുക. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും സംസ്ഥാനത്ത് എത്തുന്നുണ്ട്. രാഹുലിന്റെ വരവോടെ ശ്രദ്ധേയ മത്സരം നടക്കുന്ന വയനാട്ടിലും ഒരുപക്ഷേ പ്രധാനമന്ത്രി എത്തുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top