മൂന്നുവർഷത്തിനിടെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച നേടി സൗദി

മൂന്നുവർഷത്തിനിടെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച നേടി സൗദി. ഈ കാലയളവിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷം നാലാം പാദത്തിൽ സൗദിയിലുണ്ടായതെന്ന് റിപ്പോർട്ട്. 3.6 ശതമാനം സാമ്പത്തിക വളർച്ച നേടിയതായി അൽ റാജി കാപ്പിറ്റൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 2018 മൂന്നാം പാദത്തിൽ സാമ്പത്തിക വളർച്ച 2 .5 ശതമാനമായിരുന്നു.

Read Also; സൗദിയിൽ നിന്ന് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വൻതോതിൽ കുറഞ്ഞു

പെട്രോൾ മേഖലയിലുണ്ടായ വലിയ വളർച്ചയാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്.നാലാം പാദത്തിൽ പെട്രോൾ മേഖലയിൽ ആറു ശതമാനം വളർച്ചയുണ്ടായി. മൂന്നാം പാദത്തിൽ ഇത് 3 .6 ശതമാനം മാത്രമായിരുന്നു. എണ്ണ വില ഉയർന്നതും വിദേശത്തേക്ക് കയറ്റി അയച്ച എണ്ണയുടെ അളവ് വർധിച്ചതുമാണ് നാലാം പാദത്തിൽ പെട്രോൾ മേഖലയിൽ ആറു ശതമാനം വളർച്ച കൈവരിക്കുന്നതിന് സൗദിയ്ക്ക് സഹായകരമായത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top