എം.കെ രാഘവനെതിരായ ആരോപണം; ജില്ല കളക്ടറോട് റിപ്പോർട്ട് തേടി ടീക്കാ റാം മീണ

എം.കെ രാഘവനെതിരായ ആരോപണത്തിൽ ജില്ല കളക്ടറോട് റിപ്പോർട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. റിപ്പോർട്ട് അടിയന്തരമായി നൽകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർഥികൾ കള്ളപ്പണവും മദ്യവും അനധികൃതമാർഗങ്ങളും സ്വീകരിക്കുന്നതായി സ്വകാര്യ ടെലിവിഷൻ ചാനൽ ബുധനാഴ്ച വാർത്ത പുറത്തുവിട്ടിരുന്നു. എം കെ രാഘവനടക്കം രാജ്യത്തെ വിവിധ പാർട്ടികളിൽപ്പെട്ട പതിനഞ്ച് എം പിമാരുമായും മൂന്നു നേതാക്കളുമായും ചാനൽ റിപ്പോർട്ടർമാർ നടത്തിയ കൂടിക്കാഴ്ചയുടെ ഒളിക്യാമറ ദൃശ്യങ്ങൾ എന്ന് അവകാശപ്പെട്ടാണ് ചാനൽ വാർത്ത പുറത്തുവിട്ടത്.

Read Also : കോഴ ആവശ്യപ്പെടുന്ന വീഡിയോ; ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് എം.കെ രാഘവന്‍

ഒരു കമ്പനിയുടെ പേരിൽ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മീഷൻ നൽകാമെന്ന വാഗ്ദാനത്തിൽ എം കെ രാഘവനടക്കം പതിനഞ്ചുപേർ താത്പര്യം കാട്ടിയെന്നും ചാനൽ ആരോപിച്ചിരുന്നു. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top