ബംഗാളില്‍ ബിജെപി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

പശ്ചിമബംഗാളില്‍ ബിജെപി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. സിലിഗുരിയില്‍ ബിജെപി ബൂത്ത് ഓഫീസിലാണ് 42 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നാടിനെ നടുക്കിക്കൊണ്ടുള്ള സംഭവം. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിത്യ മണ്ഡലില്‍ ജോലി തേടി എത്തിയ യുവാവാണ് മരിച്ചതെന്നാണ് വിവരം.


സിലിഗുരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് തൊട്ടുപിന്നാലെയാണ് സംഭവമെന്നതും ഗൗരവമേറുന്നതാണ്. റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മോദി ശക്തമായി വിമര്‍ശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top