വേനലവധി കാലത്ത് മതബോധന ക്ലാസുകൾക്കും ബാലാവകാശ കമ്മിഷന്റെ വിലക്ക്

വേനലവധി കാലത്ത് മതബോധന ക്ലാസുകൾക്കും ബാലാവകാശ കമ്മിഷന്റെ വിലക്ക്. ഉത്തരവ് എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാണെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ പി സുരേഷ് തിരുവനന്തപുരത്ത് ട്വൻറി ഫോറിനോട് പറഞ്ഞു.
കൊടും ചൂടിൽ വിദ്യാലയങ്ങളിൽ അവധിക്കാല ക്ലാസ് നിരോധിച്ച ബാലാവകാശ കമ്മിഷൻ മതബോധന ക്ലാസിനും വിലക്കേർപ്പെടുത്തി. റോമൻ കത്തോലിക്കാ സഭ പാലാ രൂപതയിൽ ചൂടുകാലത്ത് കുട്ടികൾക്കായി വിശ്വാസോത്സവം നടത്തുന്നതായും മലങ്കര ഓർത്തഡോക്സ് സഭ ഉച്ചവരെ ബൈബിൾ ക്ലാസുകൾ നടത്തുന്നതായും പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി എന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ പി സുരേഷ്.
കൊടും ചൂടിൽ മുതിർന്നവർക്ക് പോലും തൊഴിൽ നിയന്ത്രണമേർപ്പെടുത്തിയപ്പോൾ കുട്ടികൾക്ക് ഈ കാലാവസ്ഥയിൽ ക്ലാസ് പാടില്ലെന്നും കമ്മിഷൻ
നേരത്തെ വേനലവധി ക്ലാസുകൾക്ക് ബാലാവകാശ കമ്മിഷൻ ഏർപ്പെടുത്തിയിരുന്ന വിലക്കി. സി ബി എസ് ഇ – ഐസിഎസ് ഇ സ്കൂളുകൾക്കും വിലക്ക് ബാധകമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here