ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നിരവധി മലയാള സിനിമകള്‍ക്ക് ഡബ്ബിങ് നല്‍കിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബ് ചെയ്തു. 1992 ല്‍ ആധാരം എന്ന ചിത്രത്തില്‍ ഗീതക്ക് വേണ്ടി ശബ്ദം നല്‍കിയതിന് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

റൗഡി രാജമ്മ, അനുപല്ലവി, അങ്ങാടി, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, കള്ളന്‍ പവിത്രന്‍, തൃഷ്ണ, അഹിംസ, നാഗമഠത്തു തമ്പുരാട്ടി, ഈ നാട്, ഓളങ്ങള്‍, പടയോട്ടം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, അമൃതഗീതം, ആ ദിവസം, കുയിലിനെ തേടി, മുത്താരംകുന്ന് പി.ഒ. തുടങ്ങിയ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top