ബെന്നി ബഹന്നാനെ കാണാൻ ഇന്നസെന്റ് ആശുപത്രിയിൽ

കൊച്ചി: ഹ‍‍ൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കുടി യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാനെ കാണാൻ ഇന്നസെന്റ് ആശുപത്രിയിൽ.എതിർ സ്ഥാനാർത്ഥി എന്നതല്ല മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് പറഞ്ഞു .

കടുത്ത നെഞ്ചു വേദനയെത്തുടർന്ന് ഇന്നു പുലർച്ചെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബെന്നി ബെഹന്നാൻ ആൻജിയോ പ്ലാസ്റ്റിക്ക് ശേഷം അപകടനില തരണം ചെയ്തെങ്കിലും ഒബ്സർവ്വേഷനിൽ 48 മണിക്കൂർ ഒബ്സർവ്വേഷനിൽ തുടരാനാണ് ഡോക്ടറുടെ നിർദ്ദേശം.

രണ്ടു തവണ ക്യാൻസർ വന്നതിനുശേഷം താനും ആൻജിയോ പ്ലാസ്റ്റിക് വിധേയനായിട്ടുണ്ടെന്നും അന്ന് ശരീരത്തിനു ഇതിനുള്ള ശേഷിയുണ്ടോ എന്ന് താൻ ഭയന്നിരുന്നതായി ഇന്നസെന്റ് വെളിപ്പെടുത്തി. അത്തരമൊരു അനുഭവം ഉള്ളതുകൊണ്ടാണ് താൻ ബെന്നി ബെഹന്നാനെ കാണാൻ എത്തിയതെന്നും അദ്ദേഹത്തിന്റെ ഭാ​ര്യയുമായി സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top