ഉദയംകുളങ്ങരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ച നിലയില്‍

തിരുവനന്തപുരം ഉദയന്‍കുളങ്ങരയ്ക്ക് സമീപം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തി നശിച്ച നിലയില്‍. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസിന് തീയിട്ടതെന്ന് ഇടതു മുന്നണി നേതാക്കള്‍ ആരോപിച്ചു.
പുലര്‍ച്ചെ 3 മണിയോടെയാണ് തീയിട്ടതെന്നാണ് സംശയം.ഉദയന്‍കുളങ്ങരയ്ക്ക് സമീപം തോട്ടിന്‍കരയിലെ 106 ാം നമ്പര്‍ ബൂത്ത് ഓഫിസിനാണ് തീയിട്ടത്. കഴിഞ്ഞ ദിവസം അടിച്ച് തകര്‍ത്ത ഓഫീസ് പ്രവര്‍ത്തകര്‍ പുതുക്കി പണിതിരുന്നു.
Read more: തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് കത്തിച്ചു
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് കത്തി നശിച്ചിരുന്നു. നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ അതിയന്നൂരിലെ മേഖല ഇലക്ഷന്‍ കമ്മിറ്റി ഓഫീസാണ് കത്തിനശിച്ചത്. അടുക്കിവെച്ചിരുന്ന പതിനേഴോളം കസേരകള്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here