ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിൽ നടന്നത് ഭീകരാക്രമണമല്ല, മോക്ക് ഡ്രിൽ ! [24 Fact Check]

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഒന്നായിരുന്നു ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിൽ നടന്ന ഭീകരാക്രമണ വാർത്ത. വാർത്തയോടൊപ്പം തന്നെ ക്ഷേത്രത്തിൽ ഭീകരവാദികളെ സേന തുരത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ലൈക്ക് ഫോർ അവർ ഇന്ത്യ എന്ന പേജിലൂടെയാണ് ഈ വീഡിയോയും വാർത്തയും പുറത്തുവന്നിരിക്കുന്നത്. 1,900 ഷെയറുകളും, 90,000 വ്യൂവ്‌സുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ദൃശ്യത്തിൽ ഒരു ആയുധധാരിയെ പിടികൂടുന്നതും മറ്റൊരാളെ വധിക്കുന്നതും കാണാം. എ2ഇസഡ് വീഡിയോ, ടി4ടി ജയ് അംബേ, ടെക്കനിക്കൽ മിഹീർ വൈടി, ഓയ് ഇറ്റ്‌സ് വൺ ദലക് തുടങ്ങിയ യൂട്യൂബ് ചാനലുകളിലും ഈ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.
എന്നാൽ സത്യമിതാണ് അവിടെ അത്തരത്തിൽ ഒരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. മറിച്ച് അതൊരു മോക്ക് ഡ്രില്ലായിരുന്നു അത്. പൊലീസ് നടത്തിയ മോക്ക്ഡ്രില്ലാണ് ഇത്. ലോക്കൽ പൊലീസ്, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ലോക്കൽ ക്രൈം ബ്രാഞ്ച്, ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവരാണ് മോക്ക് ഡ്രില്ലിൽ പങ്കെടുത്തത്.
ഭീകരാക്രമണം പോലുള്ള സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്നതിൽ സേനയ്ക്ക് പരിശീലനം നൽകുന്നതിനായിരുന്നു ഈ മോക്ക് ഡ്രിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here