രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം പ്രവർത്തകർ സ്വാഗതം ചെയ്തത് പാകിസ്ഥാൻ പതാക വീശിയോ ? [24 Fact Check]

ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും ഒടുവിലാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത്. പ്രഖ്യാപനം പ്രവർത്തകർ വരവേറ്റത് ഹർഷാരവത്തോടെയും, മിഠായി വിതരണം ചെയ്തുമായിരുന്നു. എന്നാൽ ഇതിനിടെ പ്രവർത്തകർ വീശിയ പതാക വിവാദമായി.

Read Also : വോട്ട് ചോദിക്കാനെത്തിയ ബിജെപി എംഎൽഎയെ ജനം തുരത്തിയോടിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം [24 Fact Check]

പ്രവർത്തകർ വീശിയത് പാകിസ്ഥാൻ പതാകയാണെന്ന തരത്തിലായിരുന്നു പിന്നീട് നടന്ന പ്രചരണങ്ങൾ. വാട്ട്‌സാപ്പ്, ഫേസ്ബുക്ക് അടങ്ങുന്ന സോഷ്യൽ മീഡിയകളിലൂടെയും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. ‘ഇതുകൊണ്ട് രാഹുൽ അമേഠി വിട്ടത്. ഈ ദേശത്തെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റുകയാണ് അദ്ദേഹം. കാരണം അദ്ദേഹത്തിന്റെ കയ്യിലുള്ളത് ത്രിവർണ പതാകയല്ല, മറിച്ച് മറ്റെന്തോ ആണ്. പിന്നെന്തിനാണ് വ്യാജ ഹിന്ദു നാടകം രാഹുൽ കളിക്കുന്നത് ? ‘ ഇത്തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചിത്രത്തിനൊപ്പം പ്രചരിച്ച കുറിപ്പ്.

നേഷൻ വാണ്ട്‌സ് നമോ എന്ന ഫേസ്ബുക്ക് പേജിലും ഇത്തരത്തിലുള്ള കുറിപ്പുകളും, ദൃശ്യങ്ങളും പോസ്റ്റ് ചെയ്തിരുന്നു. 2,30,000 ൽ അധികം ഫോളോവേഴ്‌സ് ഉള്ള പേജിൽ പോസ്റ്റ് 4300 ലേറെ പേർ പങ്കുവെച്ചു. ‘ വയനാട് കോൺഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്തത് പാകിസ്ഥാൻ പതാകകൊണ്ട്’ എന്ന ക്യാപ്ഷനോടെയായിരുന്നു പ്രചരണങ്ങളേറെയും.

ഇതിന് പിന്നിലെ സത്യമെന്താണ് ?

പ്രവർത്തകർ വീശിയത് പാകിസ്ഥാൻ പതാകയല്ല, മറിച്ച് മുസ്ലീം ലീഗ് പതാകയാണ്. രണ്ടും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. യുഡിഎഫിന്റെ ഘടകകക്ഷികളാണ് മുസ്ലീം ലീഗ്.

pakistan, muslim league

ഇത് മുമ്പും പച്ച നിറത്തിലുള്ള കൊടികളും, ബാനറുകളുമെല്ലാം പാകിസ്ഥാൻ അനുകൂലമാണെന്ന തരത്തിൽ പ്രചരണങ്ങൾ നടക്കാറുണ്ട്. മെയ് 2018 ൽ കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് റാലിയിൽ പാകിസ്ഥാൻ പതാകി വീശിയെന്ന പ്രചരണം നടന്നിരുന്നു. എന്നാൽ അന്നും ഉപയോഗിച്ചത് ഐയുഎംഎലിന്റെ പതാക തന്നെയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top