Advertisement

‘പ്രളയ സമയത്തുണ്ടായ ഐക്യവും ഒരുമയും ഇഷ്ടപ്പെടാത്തവരാണ് പ്രളയം മനുഷ്യനിർമ്മിതമെന്ന് പ്രചരിപ്പിക്കുന്നത്’ : മുഖ്യമന്ത്രി

April 5, 2019
Google News 1 minute Read
pinarayi vijayan pinarayi vijayan gets sc notice on lavlin case

പ്രളയ സമയത്തുണ്ടായ ഐക്യവും ഒരുമയും ഇഷ്ടപ്പെടാത്തവരാണ് പ്രളയം മനുഷ്യനിർമ്മിതമെന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇതിനു വേണ്ടി ക്വട്ടേഷൻ എടുത്ത ചിലർ ഇക്കാര്യം പ്രചരിപ്പിക്കാൻ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

റാന്നിയിൽ ഇടതു മുന്നണിയുടെ പ്രചരണ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമിക്കസ് ക്യൂറി റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ചത്. പ്രളയത്തെ കേരളം ഒരുമയോടെയാണ് നേരിട്ടത്. ഇതു ഇഷ്ടപ്പെടാത്ത ചിലരാണ് പ്രളയം മനുഷ്യ നിർമ്മിതമെന്ന് പ്രചരിപ്പിക്കാൻ ശ്രമം നടത്തിയത്. നിയമസഭയിലും പുറത്തും സത്യം ബോധ്യപ്പെടുത്തിയതോടെ ആരോപണം ഉന്നയിച്ചവർ അതിൽ നിന്നും പിന്മാറി. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ചിലർ വീണ്ടും ഇതിനെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ഇതിനുവേണ്ടി ക്വട്ടേഷൻ എടുത്തവർ പോലുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Read Also : പ്രളയമുണ്ടായത് ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടല്ല; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

എന്നാൽ അമിക്കസ് ക്യൂറി റിപ്പോർട്ട് ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അമിക്കസ് ക്യൂറി വിദഗ്ധനല്ലെങ്കിൽ വിദഗ്ധരെ ഉൾപ്പെടുത്തി ജുഡീഷ്യൽ അന്വേണം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ് കഴിവില്ലായ്മ കൊണ്ടാണ് പ്രളയമുണ്ടായതെന്നും മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here