ചമ്പക്കര കനാലിൽ ഒഴുകി നടക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

എറണാകുളത്തെ മ​ര​ട് ചമ്പക്കര ക​നാ​ലി​ൽ പാ​ല​ത്തി​നു സ​മീ​പം വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 70 വയസ് പ്രായം തോന്നിക്കുന്ന വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ വെ​ള്ള​ത്തി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​രാ​ണു ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ര​ട് സ്വ​ദേ​ശി​നി​യു​ടേ​താ​ണ് മൃ​ത​ദേ​ഹം എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മ​ര​ട് സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി നേ​ര​ത്തേ ഒ​രു പ​രാ​തി പോലീസിന് ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം ഇ​വ​രു​ടേ​തെ​ന്ന് വ്യ​ക്ത​ത​ വ​രു​ക​യു​ള്ളൂ​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു​ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top