മിന്നലായി റസ്സൽ; കൊൽക്കത്തയ്ക്ക് ജയം

അവസാന ഓവറുകളിൽ ആഞ്ഞടിച്ച ആന്ദ്രെ റസ്സൽ മാജിക്കിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 5 വിക്കറ്റ് ജയം. ബാംഗ്ലൂർ ഉയർത്തിയ 206 റൺസിന്റെ വിജയലക്ഷ്യത്തെ 5 പന്ത് ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു. കൂറ്റൻ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ കൊൽക്കത്തയ്ക്ക് അവസാന മൂന്ന് ഓവറിൽ വേണ്ടിയിരുന്നത് 53 റൺസായിരുന്നു.
Ruthless. Relentless. Russel ??
The absolute hitting that led to this though ??@KKRiders @Russell12A #RCBvKKR pic.twitter.com/4Ou1HzYS34
— IndianPremierLeague (@IPL) 5 April 2019
Dre Russ ??????
Just how good are you! @KKRiders win by 5 wickets ?#RCBvKKR #VIVOIPL pic.twitter.com/Bj8NFJEfA6
— IndianPremierLeague (@IPL) 5 April 2019
തുടർന്നങ്ങോട്ട് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത റസ്സൽ തുടർച്ചയായി പന്ത് അതിർത്തി കടത്തിയതോടെ കാര്യങ്ങൾ കൊൽക്കത്തയുടെ കയ്യിലായി. 13 പന്തിൽ നിന്നും 48 റൺസാണ് റസ്സൽ അടിച്ചുകൂട്ടിയത്. ഇതിൽ 7 സിക്‌സുകളും 1 ബൗണ്ടറിയും ഉൾപ്പെടും. ലിൻ 43റൺസും ഉത്തപ്പ 33 റൺസുമെടുത്ത് പുറത്തായി. ഐപിഎല്ലിൽ ബാംഗ്ലൂരിന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.
നേരത്തെ ടോസ് നഷ്ടപ്പെടുത്ത് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് 3 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തിരുന്നു. 49 പന്തിൽ നിന്നും 84 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും 32 പന്തിൽ നിന്നും 63 റൺസെടുത്ത എബി ഡിവില്ലിയേഴ്‌സിന്റെയും പ്രകടനമാണ് ബാംഗ്ലൂരിനെ മികച്ച ടോട്ടലിലെത്തിച്ചത്. 2 സിക്‌സും 9 ബൗണ്ടറിയും ഉൾപ്പെടെയാണ് കോഹ്‌ലി 84 റൺസ് അടിച്ചുകൂട്ടിയത്. പാർത്ഥിവ് പട്ടേലിനെ (25) നഷ്ടമായ ശേഷം കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേർന്ന് പടുത്തുയർത്തിയത് 108 റൺസിന്റെ കൂട്ടുകെട്ടാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here