വൈറസ് വിവാദം; ആദിത്യനാഥിനെതിരെ ലീഗ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും.

മു​സ്ലീം ലീ​ഗി​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കും. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ലീ​ഗ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണും. ലീ​ഗ് വൈ​റ​സാണെന്ന പ​രാ​മ​ർ​ശ​വും ലീ​ഗ് കൊ​ടി പാ​ക് പ​താ​ക​യോ​ട് താ​ര​ത​മ്യം ചെ​യ്ത​തും ക​മ്മീ​ഷ​നെ അ​റി​യി​ക്കു​മെ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി സ്ഥാ​നാ​ർ​ഥി​യാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് ക​ഴി​ഞ്ഞ ദി​വ​സം വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. മു​സ്‌​ലിം ലീ​ഗ് ഒ​രു വൈ​റ​സാ​ണ്. ഈ ​വൈ​റ​സ് ബാ​ധ​യേ​റ്റാ​ൽ പി​ന്നെ ര​ക്ഷ​യി​ല്ല. പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​നെ ഈ ​വൈ​റ​സ് ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​ർ ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ഈ ​വൈ​റ​സ് രാ​ജ്യം മു​ഴു​വ​ൻ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞ​ത്.

അതേ സമയം വിവാദ പരാമർശങ്ങളുടെ പേരിൽ ആദിത്യനാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാൽ യോഗിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്യുകയും ചെയ്തു. ലീഗിനെതിരെ യോഗി നടത്തിയ വിവാദ പരാമർശത്തിനു മറുപടിയുമായി സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എം എ ബേബി രംഗത്തെത്തിയിരുന്നു. ക്യാൻസർ ജലദോഷത്തെ കുറ്റം പറയുന്നത് പോലെ എന്നായിരുന്നു ബേബിയുടെ മറുപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top