കരസേന മുന്‍ ഉപമേധാവി ശരത് ചന്ദ് ബിജെപിയില്‍ ചേര്‍ന്നു

കരസേന മുന്‍ ഉപമേധാവിയും മലയാളിയുമായ ശരത് ചന്ദ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ശരത് ചന്ദിന്റെ ബിജെപി പ്രവേശനം. കൊട്ടാരക്കര സ്വദേശിയാണ് ശരത് ചന്ദ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തൽക്കാലമില്ലെന്നും ശരത് ചന്ദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യ സുരക്ഷ നടപടികളാണെന്നും ശരത് ചന്ദ് വ്യക്തമാക്കി. 39 വർഷം സൈനിക സേവനം അനുഷ്ഠിച്ച പരമവിശിഷ്ട സേവാ മെഡല്‍ നേടിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here