വൈറസ് പരാമര്‍ശം; യോഗി ആദിത്യനാഥിന്റേത് പെരുമാറ്റചട്ടലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മുസ്ലീം ലീഗ് വൈറസ് എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പരാമര്‍ശം പെരുമാറ്റചട്ട ലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ തനിക്ക് പരാതി കിട്ടിയിട്ടില്ല. പരാമര്‍ശത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനാണ്. പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ നേതാക്കള്‍ ഔചിത്യം പുലര്‍ത്തണമെന്നും ടിക്കാറാം മീണ പറഞ്ഞു.
ഇന്നലെയായിരുന്നു മുസ്ലീം ലീഗിനെതിരെ യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററിലാണ് പറഞ്ഞത്. വെറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.
യോഗി ആദിത്യനാഥിന് മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ബാധിച്ചിട്ടുള്ള വൈറസ് ബിജെപിയാണെന്നും ജനങ്ങളെ തമ്മിലടിപ്പിക്കാനും വികാരങ്ങള്‍ ആളിക്കത്തിക്കാനും ശ്രമിക്കുന്ന പ്രസ്ഥാനം ബിജെപിയും ആര്‍എസ്എസും സംഘപരിവാറുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശത്തൈ അവഗണിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നും മുസ്ലീം ലീഗ് ഒരു വൈറസ്സാണെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്ന നടപടിയായി കാണാന്‍ കഴിയില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here