‘ഫിർ ഏക് ബാർ മോദി സർക്കാർ’ ; തെരഞ്ഞെടുപ്പ് മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി യുടെ മുദ്രാവാക്യം പുറത്തിറങ്ങി. ഒരു വട്ടം കൂടി മോദി സർക്കാർ എന്നർത്ഥം വരുന്ന ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നതാണ് മുദ്രാവാക്യം. ഒപ്പം തെരഞ്ഞെടുപ്പ് ലോഗോയും ബിജെപി പുറത്തിറക്കിയിട്ടുണ്ട്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കിയത്.

സുസ്ഥിരമായ ബിജെപി സർക്കാരിനെയാണോ അരാജകത്വം നിറഞ്ഞ മഹാസഖ്യത്തെയാണോ വേണ്ടതെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഡിജിറ്റൽ പ്രചരണത്തിനുള്ള തീം സോംഗുകളും ബിജെപി പുറത്തിറക്കിയിട്ടുണ്ട്. കിസാൻ സമ്മാൻ പദ്ധതി, വൺറാങ്ക് വൺപെൻഷൻ, ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെയെല്ലാം തീം സോംഗിൽ പരാമർശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top