മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്‌. പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു റെയ്ഡ്.

പ്രവീണ്‍ കാക്കറുടെ വീട്, വിജയ നഗറിലുള്ള ഓഫീസ്, കാക്കറുമായി ബന്ധപ്പെട്ട മറ്റ് ആറോളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍  9 കോടി രൂപ പിടിച്ചെടുത്തതായാണ് വിവരം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പതിനഞ്ചഗ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്  നടന്നത്‌.

കമല്‍ നാഥിന്റെ മുന്‍ ഉപദേശകന്‍ രാജേന്ദ്ര കുമാറിന്റെ ഡല്‍ഹിയിലെ വസതിയിലും ഓഫീസിലും ആദായ നികുതി വകുപ്പ് റൈഡ് നടത്തി. ഇതിനു പുറമേ കമല്‍ നാഥിന്റെ അനന്തിരവന്‍ റിഥുല്‍ പൂരിയുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഗോവ, ഡല്‍ഹി തുടങ്ങി രാജ്യത്തിന്റെ അന്‍പത് ഭാഗങ്ങളിലാണ് റൈഡ് നടന്നത്.

രാജ്യ വ്യപകമായി വിവിധ ഇടങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ 300ല്‍ അധികം  ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലും സമാനമായി റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രവീണ്‍ കാക്കറുടെ വീട്ടിലും റെയ്ഡ് നടത്തുന്നത്.

തെരെഞ്ഞെടുപ്പുമായി ബന്ധപ്പട്ട് പ്രചരണ പരിപാടിയുമായി ചിന്ത്വാരയിലുള്ള് കമല്‍നാഥ് ഈ വിഷയത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍  റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നും ബിജെപി തെരെഞ്ഞടുപ്പിനായി ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ അനൗദ്യോഗിക പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top