ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് മേഗനും ഹാരിയും

രാജകുടുംബത്തിന്റെ പരമ്പരാഗത ശൈലിയില്‍നിന്നും എപ്പോഴും മാറി ചിന്തിക്കുന്നവരാണ് മേഗനും ഹാരിയുംഇപ്പോള്‍ മേഗനും ഹാരിയും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിക്കൊണ്ടാണ്.

രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് ‘സസ്സക്‌സ് റോയല്‍’ എന്നാണ് അക്കൗണ്ടിനു പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ അക്കൗണ്ട് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെയാണ് സസ്സക്‌സ് റോയല്‍ നേടിയിരിക്കുന്നത്.

മേഗന്റെ അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയാണ് സസ്സക്‌സ് റോയലിന്റെ ആദ്യത്തെ ഫോളോവര്‍. നാല് ദിവസം മുന്‍പ് തുടങ്ങിയ അക്കൗണ്ടിന് ഇപ്പോള്‍ 42 ലക്ഷത്തിലധികം ഫോളോവേഴ്‌സാണുള്ളത്.

52 ലക്ഷം ഫോളോവേഴ്‌സുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അക്കൗണ്ടായ ദ റോയല്‍ ഫാമിലിയെ സസ്സക്‌സ് റോയല്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍. സ്വതന്ത്രമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പുറത്ത് വിടുന്നതിനും കര്‍ശനമായ വിലക്കുകള്‍ റോയല്‍ ഫാമിലിക്ക് വിലക്കുണ്ട്. ഇത് മറികടന്നാണ് മേഗനും ഹാരിയും പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top