സംഘപരിവാര്‍ നിയോഗിച്ച ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് വി എസ്

v s achuthananthan

സംഘപരിവാര്‍ നിയോഗിച്ച ചൗക്കീദാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ കാവല്‍ക്കാരന് രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല.

Read Also; ഇന്ത്യയെ വിറ്റു കിട്ടുന്ന കാശു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി ശ്രമിക്കുന്നു; വി.എസ് അച്യുതാനന്ദന്‍

ഉലകം ചുറ്റം വാലിബന്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകളും സമരങ്ങളും കാണുന്നില്ലെന്നും വി എസ് കുറ്റപ്പെടുത്തി. സംഘപരിവാറിനെ കഴിഞ്ഞ തവണ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയാണ്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ജനങ്ങള്‍ ഒന്നിക്കണമെന്നും അച്യുതാനന്ദൻ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top