ഇന്ത്യയെ വിറ്റു കിട്ടുന്ന കാശു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി ശ്രമിക്കുന്നു; വി.എസ് അച്യുതാനന്ദന്‍

ഇന്ത്യയെ വിറ്റുകിട്ടുന്ന കാശുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍. അദാനിയേയും അംബാനിയേയും പോലെയുള്ള കച്ചവടക്കാര്‍ക്ക് മോദി ഇന്ത്യയെ വില്‍ക്കുകയാണെന്നും അഴിമതിയുടെ പടുകുഴിയിലാണ് ബിജെപി സര്‍ക്കാര്‍ വീണു കിടക്കുന്നതെന്നും വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സ്വന്തക്കാര്‍ക്ക് വേണ്ടി മോദി നിയമം ലംഘിച്ചാണ് പലതും ചെയ്തു കൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനിക്ക് ലഭിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ഇന്ത്യയെ വില്‍ക്കുകയാണ് ബിജെപിയുടെയും മോദിയുടെയും ലക്ഷ്യമെന്നും വി.എസ്.കൂട്ടിച്ചേര്‍ത്തു. വിമാനത്താവളം നടത്തിപ്പിന് ജനാധിപത്യ സര്‍ക്കാരിനെക്കാള്‍ കേന്ദ്ര സര്‍ക്കാരിനു വിശ്വാസം ആദാനിയെയാണ്.
Read Also: കോണ്‍ഗ്രസ് സഖ്യം വേണമെന്ന് വിഎസ്; വിഎസിനെ പൂര്‍ണമായി തള്ളി കോടിയേരി
എന്നാല്‍ അത്ര എളുപ്പത്തില്‍ തിരുവനന്തപുരം വിമാനത്താവളം സ്വന്തക്കാര്‍ക്ക് നല്‍കാന്‍ ബിജെപിക്ക് കഴിയില്ലെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭീകരവാദികള്‍ക്ക് തിരിച്ചടി നല്‍കേണ്ടത് ആവശ്യമാണ്. എന്നാലത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാകരുത്. രാജ്യരക്ഷയെ മുന്‍നിര്‍ത്തി വേണം ഇത്തരം നടപടികളെന്നും ഭരണകക്ഷിയുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാകരുതെന്നും വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here