ഇറച്ചിക്കടകൾ ബലമായി അടപ്പിച്ചു; രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ

ഡ​ൽ​ഹി​യി​ലെ ഗു​ഡ്ഗാ​വി​ൽ ഇ​റ​ച്ചി​ക്ക​ട ബ​ല​മാ​യി അ​ട​പ്പി​ച്ച ര​ണ്ട് ഹി​ന്ദു സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഹി​ന്ദു സേ​ന പ്ര​വ​ർ​ത്ത​ക​ർ മാം​സ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ അടപ്പിച്ചത്. ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​രാ​യ രാ​കേ​ഷ്, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത്.

മാംസ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഇവർ കട അടപ്പിക്കുകയായിരുന്നു. ഹി​ന്ദു​സേ​ന​യു​ടെ നാ​ൽ​പ​തോ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​റ​ച്ചി​ക്ക​ട അ​ട​പ്പി​ക്കാ​ൻ എ​ത്തി​യ​ത്. ക​ട അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ക​ട​യു​ട​മ​യെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വ​ടി, ഹോ​ക്കി​സ്റ്റി​ക്, വ​ടി​വാ​ൾ, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ​യു​മാ​യാ​ണ് ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​ർ കട അടപ്പിക്കാനെത്തിയത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​നൂ​റോ​ളം ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​ർ ഗു​ഡ്ഗാ​വി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ലെ 250 ഇ​റ​ച്ചി​ക്ക​ട​ക​ൾ ഇ​വ​ർ അ​ട​പ്പി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top