എടപ്പാളിൽ ആക്രമണത്തിനിരയായ നാടോടി പെൺകുട്ടിയെ വാർഡിലേക്ക് മാറ്റി

മ​ല​പ്പു​റം എ​ട​പ്പാ​ളി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ലാ​ണ് കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലുണ്ട്. കു​ട്ടി​യു​ടെ നെ​റ്റി​യി​ലാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇന്നു രാവിലെ പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു. ഞായറാഴ്ചയായിരുന്നു സംഭവം. സി​പി​എം എ​ട​പ്പാ​ൾ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി.​രാ​ഘ​വ​നാണ് കുട്ടിയുടെ തലയ്ക്കടിച്ചത്. ഇയാളുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു കു​ട്ടി അ​തി​ക്ര​മി​ച്ചുക​യ​റി​യെ​ന്നാ​രോ​പി​ച്ചായിരുന്നു മർദ്ദനം.

ത​​​മി​​​ഴ്നാ​​​ട്ടു​​​കാ​​​രി​​​യാ​​​യ പ​​​തി​​​നൊ​​​ന്നു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യും അ​​​മ്മ​​​യും മ​​​റ്റൊ​​​രു സ്ത്രീ​​​യു​​​മാ​​​ണ് ഇ​​​വി​​​ടെ പ​​​ഴ​​​യ സാ​​​ധ​​​ന​​​ങ്ങ​​​ൾ പെ​​​റു​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്. സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന രാ​​​ഘ​​​വ​​​ൻ ഉ​​​ട​​​നെ ഇ​​​വ​​​രെ ആ​​​ട്ടി​​​യോ​​​ടി​​​ക്കു​​​ക​​​യും കു​​​ട്ടി​​​യു​​​ടെ കൈ​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ചാ​​​ക്ക് പി​​​ടി​​​ച്ചു​​​വാ​​​ങ്ങി ത​​​ല​​​യ്ക്ക​​​ടി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ചാ​​​ക്കി​​​ന​​​ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​രു​​​മ്പു പൈ​​​പ്പ് കു​​​ട്ടി​​​യു​​​ടെ നെ​​​റ്റി​​​യി​​​ൽ പ​​തി​​ച്ച് ആ​​​ഴ​​​ത്തി​​​ൽ മു​​​റി​​​ഞ്ഞു. നെ​​റ്റി​​പൊ​​ട്ടി ര​​​ക്ത​​​മൊ​​​ലി​​ച്ചു​​നി​​​ന്ന കു​​​ട്ടി​​​യെ ഉ​​​ട​​​നെ പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ൾ ചേ​​​ർ​​​ന്നു എ​​​ട​​​പ്പാ​​​ളി​​​ലെ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് പൊ​​​ന്നാ​​​നി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മു​​റി​​വ് ഗു​​രു​​ത​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കു​​ട്ടി​​യെ തൃ​​​ശൂ​​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്.

പ്ലാസ്റ്റിക് ചാക്കിൽ ഭാരമുള്ള എന്തോ വസ്തു ഇട്ട ശേഷമായിരുന്നു ഇയാൾ കുഞ്ഞിനെ ആക്രമിച്ചത്. സംഭവത്തിൽ ആദ്യം തണുപ്പൻ രീതിയിൽ തികരിച്ച പോലീസ് പ്രതിഷേധം ശക്തമായതോടെ സിപിഎം നേതാവിനെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ കുട്ടിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top