കർമ്മപഥത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഗോകുലം ഗോപാലന് ഗോകുലനാദം എന്ന പേരിൽ സ്‌നേഹാദരം

കർമ്മപഥത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഗോകുലം ഗോപാലന് ഗോകുലനാദം എന്ന പേരിൽ കോഴിക്കോട് പൗരാവലിയുടെ സ്‌നേഹാദരം. ഈ മാസം 27, 28 തീയതികളിൽ കോഴിക്കോട് സ്വപ്നനഗരി ഗ്രൗണ്ടിലും, കാലിക്കറ്റ് ടവറിലുംവെച്ചാണ് പരിപാടി. കലാ, കായിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
മലയാളികൾക്ക് ഏറെ സുപരിചിതനായ ഗോകുലം ഗോപാലന് തന്റെ കർമ്മപഥത്തിൽ അര നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ ഗോകുലം ഗോപാലന് സ്വന്തം നാട്ടുകാരായ കോഴിക്കോട് പൗരാവലി സ്‌നേഹാദരം ഒരുക്കുകയാണ്. ഗോകുലനാദം എന്ന പേരിൽ കോഴിക്കോട് സ്വപ്ന നഗരിയിൽ ആണ് പരിപാടി.
27 ന് ഹോട്ടൽ കാലിക്കറ്റ് ടവറിൽ ബിസിനസ്സ് രംഗത്തെ ഭാവി പ്രതീക്ഷകളെ അവലോകനം ചെയ്യുന്ന സെമിനാർ, ഗോകുലം ഗോപാലന്റെ സംഭാവനകളെ വിശകലനം ചെയ്യുന്ന ഫോട്ടോ എക്‌സിബിഷൻ എന്നിവ നടക്കും. തുടർന്ന് 28 ന് ഇന്ത്യൻ സിനിമയിൽ ഗോകുലം മൂവി വഹിച്ച പങ്കിനെക്കുറിച്ചുള്ള സെമിനാറും നടക്കും. തുടർന്ന് വൈകീട്ട് 5.00 മണിയോടെ ഗോകുലനാദം സ്‌നേഹാദരം കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ വിശിഷ്ടാഥിതിയാകും, എം ടി വാസുദേവൻ നായർ, ളയരാജ, കമലഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ജയറാം, നിവിൻ പോളി, എം.എ യൂസഫലി തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രഗൽഭർ പരിപാടിയിൽ പങ്കെടുക്കും.ഗോകുലനാദം എന്ന പരിപാടി ഫ്‌ളവേഴ്‌സ് ടി.വി സംപ്രേഷണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here