കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ സഹോദരിമാര്‍ മുങ്ങി മരിച്ചു

ആനക്കയത്ത് കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു.  ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവര്‍ മരിച്ചത്.

മാതാവ് സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. കുളിക്കുന്നതിനിടെ ഫാത്തിമ നിദ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top