സിപിഎമ്മിനെ വിമർശിക്കില്ലെന്ന് പറഞ്ഞത് രാഹുലിന്റെ മഹത്വമെന്ന് ഉമ്മൻചാണ്ടി

oommen chandy

സിപിഎമ്മിനെ വിമർശിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിൽ സിപിഎമ്മിനെതിരായ വിമർശനം ഇനിയും തുടരുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. കോൺഗ്രസുമായി നീക്കുപോക്കില്ലെന്ന പാർട്ടി കോൺഗ്രസ് ചുഴിയിൽ കിടന്ന് കളിക്കുകയാണ് സിപിഎം.കേരളത്തിലെ 20 മണ്ഡലങ്ങളിൽ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ രാഹുൽ ഇഫക്ട് പ്രതിഫലിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണം ഊർജ്ജിതമാണ്.

Read Also; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിന്റെ സൗഭാഗ്യമെന്ന് രമേശ് ചെന്നിത്തല

സ്‌ക്വാഡ് പ്രവർത്തനം ഉൾപ്പെടെ സജീവമായി മുന്നോട്ടു പോകുകയാണ്. ഒരു തവണ കൂടി വയനാട്ടിലും ഒരു ദിവസം മറ്റൊരു മണ്ഡലത്തിലും രാഹുൽ പ്രചാരണത്തിന് എത്തുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വയനാട്ടിൽ ജയിച്ചു കഴിഞ്ഞാൽ രാഹുലിന്റെ വലിയ പരിഗണന വയനാടിന് ലഭിക്കും. കർഷകർക്കനുകൂലമായ നിലപാടെടുത്തയാളാണ് രാഹുൽ. ഏത് മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Read Also; ഉമ്മൻചാണ്ടി യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണ്‌ നിന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് ഉമ്മൻചാണ്ടി

എം.കെ.രാഘവൻ നൽകിയ പരാതിയിലാണ് ഇന്ന് അദ്ദേഹത്തിന്റെ മൊഴിയെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിവാദങ്ങൾ പതിവാണ്. യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമാണ്.അത് വിധി വന്നശേഷം എടുത്ത നിലപാടല്ല.ശബരിമലയെ സുവർണ്ണാവസരമാക്കാനാണ് ബിജെപി ശ്രമിച്ചത്. ശബരിമലയെ തെരഞ്ഞെടുപ്പ് ആയുധമാക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല.ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാനാകുന്നതൊക്കെ യുപിഎ അധികാരത്തിൽ വന്നാൽ ചെയ്യുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top