യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണ്‌ നിന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് ഉമ്മൻചാണ്ടി

ശബരിമല വിഷയത്തിൽ യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണ് നിന്നതെന്നും ഇത് എല്ലാവർക്കും അറിയാമെന്നും ഉമ്മൻചാണ്ടി. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഇനി അങ്ങനെ പോകാൻ പറ്റില്ലെന്ന് ഇടതുസർക്കാരിന് ബോധ്യമായി. അതുകൊണ്ടാണ് ഇത്തവണ ശബരിമല നട തുറന്നപ്പോൾ ഒരു പ്രശ്‌നവും ഉണ്ടാകാതിരുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

യുഡിഎഫ് ചേർത്തല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാവർക്കും വലുത് അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. പക്ഷേ ഇടതുപക്ഷ സർക്കാർ കോടതിവിധിയുടെ പേരിൽ ഇതെല്ലാം ഇല്ലാതാക്കാനാണ് ശ്രമം നടത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top