‘ചട്ടം ലംഘിച്ചിട്ടില്ല; ദൈവത്തിന്റെ പേരോ മതചിഹ്നങ്ങളോ ഉപയോഗിച്ചിട്ടില്ല’; വിശദീകരണവുമായി സുരേഷ് ഗോപി

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി എന്ന് കാണിച്ച് ജില്ലാ കലക്ടർ നൽകിയ നോട്ടീസിന് സുരേഷ് ഗോപി മറുപടി നൽകി. ചട്ടം ലംഘിച്ചിട്ടില്ലെന്നും ദൈവത്തിന്റെ പേരോ മത ചിന്ഹങ്ങളോ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നുമാണ് വിശദീകരണം
ശബരിമലയുടെ പശ്ചാത്തലത്തിൽ വോട്ടു ചോദിച്ച സം+ഭവത്തിലാണ് തൃശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ജില്ലാ കലക്ടർ ടി വി അനുപമക്ക് മുൻപാകെ വിശദീകരണം നൽകിയത്. വിശദീകരണം നൽകാൻ അനുവദിച്ച 48 മണിക്കൂർ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്പാണ് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ദൈവത്തിന്റെ പേരോ മതചിഹ്നമോ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള മറുപടി.
Read Also : അയ്യപ്പന്റെ പേരില്‍ വോട്ടുചോദിക്കുന്നത് തെറ്റ്; സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള
മതസ്പർധ ഉണ്ടാക്കുന്ന പരാമർശങ്ങൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ല. ക്ഷേത്രത്തിന്റെയോ
അയ്യപ്പന്റെയോ പേര് ഉപയോഗിച്ചിട്ടില്ല തുടങ്ങിയ വിശദീകരണവും നൽകിയതായാണ് സൂചന.
നേരത്തെ തയ്യാറാക്കിയ സമഗ്രമായ വിശദീകരണകുറിപ്പ് കേന്ദ്ര നേതൃത്വത്തിന് അയച്ച് അനുമതി തേടിയെങ്കിലും അതിൽ ഭേദഗതി വരുത്തി സമർപ്പിക്കാൻ ജില്ലാ നേതൃത്വത്തിന് നിർദ്ദേശം ലഭിചിരുന്നു. തുടർന്ന് ഭേദഗതികളോടെയാണ് ബി.ജെ.പി ചീഫ് ഇലക്ഷൻ ഏജന്റ് മുഖേന വിശദീകരണം സമർപ്പിച്ചത്. വിശദീകരണക്കുറിപ്പ് പരിശോധിച്ച ശേഷം മുഖ്യവരണാധികാരികൂടിയായ ജില്ലാകളക്ടർ വിഷയത്തിൽ നടപടി സ്വീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here