ജയലളിതയ്‌ക്കൊപ്പം ശശിലളിതയും വെള്ളിത്തിരയിലേക്ക്

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും സിനിമാതാരവുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി മൂന്നാമതൊരു സിനിമ കൂടി.
ജയലളിതയ്‌ക്കൊപ്പം തന്നെ ശശികലയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ശശിലളിത എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കെ ജഗദീശ്വര റെഡ്ഡിയാണ് ചിത്രം ചെയ്യാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം സാമൂഹ്യമധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജയലളിതയുടെ 75 ദിവസത്തോളം നീണ്ട ആശുപത്രി ജീവിതവും ചിത്രത്തിന് ആധാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയേയും ശശികലയേയും അവതരിപ്പിക്കാനുള്ള ശക്തമായ താരങ്ങല്‍ക്കായുള്ള അന്വേഷണത്തിലാണ് അണിയറപ്രവര്‍ത്തര്‍. കാസ്റ്റിങ് പൂര്‍ത്തിയാകുന്നതിനനുസരിച്ച് മെയ്യ് ആദ്യവാരം ചിത്രത്തിന്റെ ഷൂ്ട്ടിങ് ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here