പതർച്ചയോടെ ഇന്ത്യ; മ്യാന്മറിനെതിരെ ഒരു ഗോളിന് പിന്നിൽ

2020 ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൻ്റെ രണ്ടാം ഘട്ട മത്സരത്തിൽ കരുത്തരായ മ്യാന്മറിനെതിരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പതറുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യ പിന്നിട്ടു നിൽക്കുകയാണ്. ഈ കളി വിജയിച്ചില്ലെങ്കിൽ ഇന്ത്യ പുറത്താകും.
കളിയുടെ ഒൻപതാം മിനിട്ടിൽ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയതെങ്കിലും 18′, 22′ മിനിട്ടുകളിൽ ഗോളുകൾ നേടിയ മ്യാന്മർ ലീഡെടുക്കുകയായിരുന്നു.
Read Also: ഒളിമ്പിക്സ് യോഗ്യതാ മത്സരം; ഇന്ത്യൻ വനിതകൾക്ക് ജയം
ഗ്രൂപ്പിലെ അവസാന മത്സരമാണ് നടക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചുവെങ്കിലും ഗോൾ ശരാശരി മ്യാന്മറിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഈ കളി ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് അടുത്ത റൗണ്ടിൽ പ്രവേശിക്കാനാവൂ. എന്നാൽ, മ്യാന്മറിന് അടുത്ത റൗണ്ടിലെത്താൻ ഒരു സമനില മതിയാവും.
പരിശീലക മെയ്മോൾ റോക്കിയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യക്ക് പരിക്കേറ്റ ഗോൾ കീപ്പർ അദിതി ചൗഹാൻ്റെ സേവനം ലഭ്യമാകില്ല. 21 വയസ്സ് ശരാശരി പ്രായമുള്ള ഇന്ത്യൻ ഫുട്ബോൾ ടീം ഭാവിയിലേക്കുള്ള കുതിപ്പിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here