സംസ്ഥാന സർക്കാർ ബിജെപിയെ വേട്ടയാടുന്നുവെന്ന് ശ്രീധരൻ പിള്ള

സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബിജെപി പ്രവർത്തകരെ സർക്കാർ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരേയുണ്ടായ നീക്കം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണങ്ങൾ തന്നെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഉന്നയിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. നേരത്തെ, ബിജെപി പ്രകടന പത്രികയിൽ ശബരിമല ഉള്‍പ്പെടുത്തിയതിനെ ശ്രീധരന്‍ പിള്ള സ്വാഗതം ചെയ്തിരുന്നു
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചാനലുകളിൽ പോയി വിശദീകരണം നൽകിയത് ശരിയായില്ലെന്നും ഇത് തിരുത്താന്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടിരുന്നു. ശബരിമലയെ ഉയർത്തിപ്പിടിച്ച് തന്നെ പ്രചാരണം നടത്തുമെന്നും ദൈവത്തെ ഉയർത്തിപ്പിടിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here