വന്‍ സ്‌ഫോടന വസ്തുക്കളുമായി കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റില്‍

വന്‍ സ്‌ഫോടകവസ്തു ശേഖരവുമായി രണ്ടുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയില്‍ കടത്തിയ 400 ജലാറ്റിന്‍ സ്റ്റിക്ക്, 150 കിലോ വെടിയുപ്പ്, 800 ഡിറ്റനേറ്റര്‍, 50 കേട്ട് വയര്‍ എന്നിവയാണ് പിടിച്ചെടുത്തത്.

വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ഓട്ടോറിക്ഷ തടഞ്ഞു പരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. അരീക്കോട് സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top