‘നാഗിൻ’ നൃത്തവുമായി കോൺഗ്രസ് മന്ത്രി; വീഡിയോ വൈറൽ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘നാഗിൻ നൃത്ത’വുമായി കോൺഗ്രസ് മന്ത്രി. കർണാടകയിലെ ഭവന നിർമാണ വകുപ്പ് മന്ത്രി എം.ടി.ബി നാഗരാജാണ് ഹോസ്‌കോട്ടെയിൽ പ്രചാരണത്തിനിടെ അല്പനേരം പ്രവർത്തകരോടൊപ്പം ചുവടുവെച്ചത്. ചിക്കബല്ലപുരയിലെ കോൺഗ്രസ് സ്ഥാനാർഥി വീരപ്പമൊയ്ലിയുടെ പ്രചാരണത്തിനെത്തിയതായിരുന്നു നാഗരാജ്.

‘നാഗിൻ’ എന്ന ഹിന്ദി സീരിയലിലെ ഗാനത്തിനനുസരിച്ചായിരുന്നു മന്ത്രിയുടെയും പ്രവർത്തകരുടെയും ചുവടുകൾ. സാമൂഹികമാധ്യമങ്ങളിൽ ഈ വീഡിയോദൃശ്യം വൈറലായിക്കഴിഞ്ഞു.

സംഭത്തെക്കുറിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: കര്‍ണാടകയിലെ കതിഗണഹള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചൊവ്വാഴ്ച നാഗരാജ് തന്‍റെ അണികള്‍ക്കൊപ്പം എത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ വീരപ്പ മൊയ്‍ലിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചാണ് മന്ത്രി എത്തിയത്.

ഒരു മ്യൂസിക് ബാന്‍ഡ് സംഘം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രചാരണത്തിനിടെ മ്യൂസിക്ക് ബാന്‍ഡ് നാഗനൃത്തം ആടുന്നതിന്‍റെ രാഗം വായിച്ചു. ഇതോടെ 67 വയസുള്ള മന്ത്രി നടുറോഡില്‍ നാഗനൃത്തം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം പ്രവര്‍ത്തകരും ചേര്‍ന്നതോടെ നാഗനൃത്തം ഒരുസംഭവമായി മാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top