പി.എം നരേന്ദ്രമോദി സിനിമയുടെ വിലക്ക് നമോ ടിവിയ്ക്കും ബാധകമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്രമോദി സിനിമ നമോ ടിവിയിൽ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. തിയേറ്ററുകളിൽ ഈ സിനിമയുടെ റിലീസ് ചെയ്യുന്നത് നേരത്തെ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന നമോ ടിവിയും വിലക്കിന്റെ പരിധിയിൽ വരുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.

Read Also; പി എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ല : സുപ്രീംകോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. പി.എം നരേന്ദ്രമോദി സിനിമ വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പി.എം നരേന്ദ്രമോദി സിനിമയ്ക്കു പുറമേ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ജീവിതചരിത്രം പറയുന്ന സിനിമകൾക്കും തെരഞ്ഞെടുപ്പ് കഴിയും വരെ തെരഞ്ഞെടുപ്പ്  കമ്മീഷൻ  വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More