Advertisement

എംജിയുടെ ഹെക്ടര്‍ ഇന്ത്യയിലേക്ക്..!

April 10, 2019
1 minute Read

ചൈനീസ് കമ്പനിയായ SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് എംജി മോട്ടോഴ്സ് ഇന്ത്യയിലേക്കും. എംജിയില്‍ നിന്ന് ആദ്യം ഇന്ത്യയില്‍ എത്തുന്നത് സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡലായ ഹെക്ടറാണ്.

ഇതിന് പിന്നാലെ ഇലക്ട്രിക് മോഡലായ eZS  എസ്യുവി ഡിസംബറോടെ ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇന്ത്യക്ക് പുറമേ യുകെ, ജര്‍മനി, ആസ്ട്രേലിയ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ആദ്യഘട്ടത്തില്‍തന്നെ eZS പുറത്തിറങ്ങും.

ഇന്റര്‍നെറ്റ് കാര്‍ എന്ന പരിവേഷത്തോടെ എത്തുന്ന ഹെക്ടറിന് സമാനമായി ഐ സ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ടാവും. എട്ട് മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 52.2 സണവ ലിഥിയം അയോണ്‍ ബാറ്ററിയായിരിക്കും. ഒറ്റ ചാര്‍ജില്‍ 350 കിലോമീറ്റര്‍ ഇന്ധന ക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. എംജിയുടെ ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വി ഈ വര്‍ഷം ജൂണിലാണ് പുറത്തിറങ്ങുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top